കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ഗ്രാമപഞ്ചായത്തിലെ ജനങ്ങള് നിര്ദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യക്ഷേമ - ആരോഗ്യ- വിദ്യാഭ്യാസ വികസന പ്രവര്ത്തനങ്ങളും, സര്ക്കാര് പദ്ധതികളും പൌരവകാശ രേഖ പ്രകാരമുള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളിലെത്തിച്ച് അവരുടെ പരിപൂര്ണ്ണ സംതൃപ്തി ഉറപ്പാക്കി പഞ്ചായത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാന് ഞങ്ങള് പ്രതിജ്ഞാബദ്ധരാണ്.
ദൗത്യം
പൌരാവകാശരേഖ പ്രകാരമുള്ള സേവനങ്ങള് പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില് ജനങ്ങള്ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
ഭരണസമിതി അംഗീകരിച്ച വാര്ഷിക വികസന പദ്ധതികളെല്ലാം സാമ്പത്തിക വര്ഷാവസാനത്തിനു മുമ്പ് പൂര്ത്തിയാക്കുക
വിവിധ സാമൂഹ്യ സുരക്ഷിതത്വ പെന്ഷനുകള് അര്ഹരായവര്ക്കെല്ലാം നല്കി എന്ന് ഉറപ്പാക്കുക.
ഗ്രാമപഞ്ചായത്തിന് ബജറ്റ് പ്രകാരമുള്ള നികുതികളുടെ 100%വും സാമ്പത്തിക വര്ഷാവസാനത്തിനു മുമ്പ് വരെ തിരിച്ചെടുക്കുക.
പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെ ഉപയോഗം ഗ്രാമപഞ്ചായത്തില് പൂര്ണ്ണമായും നിര്മാര്ജ്ജനം ചെയ്യുക