കോട്ടൂര്‍ പഞ്ചായത്ത് ഒറ്റ നോട്ടത്തില്‍
കോട്ടൂർ ഗ്രാമപഞ്ചായത്ത്
- പഴയ കുറുമ്പ്രനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.
- 1940-കൾ വരെ ഇത് കാട്ടാനകളും, പുലികളും വിഹരിക്കുന്ന കാടുകൾ നിറഞ്ഞ പ്രദേശമായിരുന്നു.
- 1940-കളിൽ ആരംഭിച്ച കുടിയേറ്റത്തോടെ കിഴക്കൻ മലയോരം നാണ്യവിള ഉത്പാദന മേഖലയായി മാറി.
- 1938-ലാണ് ഈ പ്രദേശത്ത് ഒരു മൺ റോഡ് നിലവിൽ വന്നത് (ഇപ്പോഴത്തെ നടുവണ്ണൂർ-കുട്ടാലിട റോഡ്).
- 1961 ഡിസംബർ 12-ന് കോട്ടൂർ പഞ്ചായത്ത് രൂപീകൃതമായി.
- 1968-ലാണ് ഈ റോഡിൽ ബസ് യാത്ര സൗകര്യം ആരംഭിച്ചത്.